

VAIGA | വൈഗ
₹130.00
വൈഗ ഓർമ്മകളുടെ ഓരംപറ്റിയ പലതിന്റേയും കൂടിച്ചേരലാണ്. അതിൽ നടന്നുതീർത്ത വഴികളുണ്ട്, അനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളുണ്ട്, ഇഷ്ടം തോന്നിയ ഇടങ്ങളുടെയും പേരുകളുടെയും പങ്ക് പറ്റലുകളുണ്ട്, കൗതുകം തോന്നിയ മനുഷ്യരുടെ മാനറിസങ്ങളുണ്ട്. അതിനെയെല്ലാം ഫിക്ഷനിലേക്ക് സമന്വയിപ്പിക്കുമ്പോഴും വായനയെ അനുഭവമാക്കുക എന്ന എഴുത്തുരീതിയാണ് പുസ്തകം സ്വീകരിച്ചിട്ടുള്ളത്. അടിവരയിട്ട് വെക്കാൻ പറ്റിയ വാചകങ്ങളോ ആഴ്ന്നിറങ്ങാൻ പാകത്തിനുള്ള അടയാളപ്പെടുത്തലുകളോ ഒരുപക്ഷെ ഈ പുസ്തകം സമ്മാനിക്കണമെന്നില്ല. എങ്കിലും ഓർമ്മപ്പൂട്ട് പൊട്ടിച്ച് അനുഭവങ്ങളുടെയൊരു വാതായനം തുറക്കാൻ ഈ പുസ്തകം സഹായിച്ചേക്കും.
അതിൽ പ്രണയവും പകയും പ്രതികാര വും അടക്കം മനുഷ്യവികാരങ്ങളുടെയാകെ തഴുകിപ്പോകലുണ്ടാകും, തീർച്ച!
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
