

UDAL MUNAMB | ഉടൽ മുനമ്പ്
₹199.00
₹179.00
മനുഷ്യർക്കിടയിലെ ബന്ധങ്ങളിൽ ഏറെയും വിചിത്രസങ്കീർണ്ണങ്ങളാണ്. അകപ്പെട്ടവർക്കോ അകംപെട്ടവർക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരൽനീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികൾ പരൽപേരിൽ തുറക്കുകയാണ് രണ്ട് സ്ത്രീകൾ. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയിൽ. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തിൽ. പ്രണയവിരഹങ്ങൾ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. ഈ ഉടൽമുനമ്പ്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കൊതിപ്പിക്കുന്നു ഈ നോവൽ.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!