top of page

THEENDAL| തീണ്ടല്

SKU mankind5678
Original price

₹150.00

Sale price

₹135.00

മണ്ണാത്തിക്കടവിലെ ജലമർമ്മരങ്ങൾക്കൊപ്പം കോടിയലക്കി മിനുക്കുന്ന മണ്ണാത്തി പെണ്ണുങ്ങളുടെ ശ്വാസഗതിയും അലക്കു കല്ലിന്മേൽ തുണിയടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും കുടി ചേരുമ്പോൾ ഇമ്പമാർന്നൊരു മേളഛായ തന്നെ നിർമ്മിക്കപ്പെടും.

അതിനൊത്ത് താളത്തിൽ, മേളത്തിൽ തെങ്ങോല തലപ്പുകൾ ചാഞ്ചാടി നൃത്തമാടുന്ന ആ നാട്. മാലോകരെ തുടികൊട്ടി യുണർത്തുന്ന മണ്ണാരുടെ നാട് - പെരുമണ്ണാറക്കാട്. ദേശം വാഴും തട്ടകത്തമ്മക്ക് കൊടിക്കൂറ വെച്ചുവണങ്ങുന്ന മണ്ണാർമക്കൾ. മണ്ണാത്തി കടവിനും മണ്ണാറക്കാടിനും ഇടയിൽ നീറി നീറ്റലടങ്ങാതെ പൊരുതിക്കയറിയവരാണ് മണ്ണാര്. ചരിത്രം പൊരുതിയവരുടെ വീരകൃത്യങ്ങളാൽ സ്മ‌രിക്കപ്പെടുമ്പോൾ വിസ്മരിക്കപ്പെട്ട ചിലരുണ്ട് ഈ നാട്ടിൽ. അവരാണ് യഥാർത്ഥ ചരിത്രമെഴുതിയവർ. പൊരുതി വീണവർ. വീണിടം സ്‌മാരകമാക്കിയവർ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page