top of page

THAPASTHALI | തപസ്ഥലി

Original price

₹280.00

Sale price

₹252.00

നോവൽരചനയുടെ സുപരിചിതമായ വഴിയിലൂടെ സഞ്ചരിക്കുന്ന രചനയാണ് റസീന ഹൈദറിൻ്റെ 'തപസ്ഥലി' എന്ന കൃതി. സുഘടിതമായി വിന്യസിക്കപ്പെട്ട ഒരു കഥാതന്തുവിലൂടെ വായനക്കാരെ കൈപിടിച്ചു നടത്തുകയും മനുഷ്യജീവിതമെന്ന മഹാ നാടകത്തിന്റെ ഒരു രംഗത്തിന് അവരെ സാക്ഷികളാക്കുകയും ചെയ്യുന്ന, താരതമ്യേന വ്യവസ്ഥാപിതവും ആവർത്തിച്ചുറപ്പി ക്കപ്പെട്ടതുമായ കഥനവഴിയാണ് റസീന ഈ നോവലിൽ പിൻ പറ്റിയിട്ടുള്ളത്. പ്രമേയത്തിൻ്റെ ഏതിടവഴികളിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന വഴക്കവും മികവും റസീനയുടെ കഥപറച്ചിലിനുണ്ട്. ഇത്രമേൽ യാതനാനിർഭരമാ യിരിക്കുമ്പോഴും അത്രതന്നെ അനായാസമായി നോവലതിനെ ആഖ്യാനം ചെയ്യുന്നു. അതിലൂടെയുള്ള നമ്മുടെ യാത്ര നമ്മുടെ തന്നെ മറ്റൊരു ജീവിതത്തിലേക്കുള്ള വഴിയായും മാറുന്നു. ഉള്ളടരുകളിലേക്കാണ് റസീന ഈ നോവലിലൂടെ കടന്നുചെല്ലുന്നത്. ആ മൗനത്തിന് നൽകിയ വാങ്‌മയങ്ങളിലൂടെ മനുഷ്യജീവിത ത്തിന്റെ സൂക്ഷ്മ‌പ്രതലങ്ങളിലേക്ക് വെളിച്ചം വീശാനും റസീന യ്ക്കു കഴിഞ്ഞിട്ടുണ്ട്. സരളവും സുതാര്യവുമായ ഭാഷയാലും തെളിമയുറ്റതും രേഖീയവുമായ ആഖ്യാനത്താലും വായനക്കാരെ തനിക്കൊപ്പം കൂട്ടാൻ പോന്ന മികവും ഈ നോവൽ കാഴ്ചവയ്ക്കുന്നുണ്ട് . നോവലിന്റെ കലയിലെ ഉറച്ച ചുവടുകളാണ് തന്റേതെന്ന് തപസ്ഥലിയിലൂടെ റസീന ലോകത്തോടു പറയുന്നു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page