

THANKACHAN MANJAKKARAN | തങ്കച്ചൻ മഞ്ഞക്കാരൻ
₹110.00
₹99.00
സാംസ്‌കാരികമായ ഏത് ആവിഷ്‌കാരവും അരാഷ്ട്രീയമാവണം എന്ന സമ്മതിനിർമ്മാണം മുതലാളിത്തത്തിൻ്റെ ചെലവിൽത്തന്നെ പ്രായോഗിക മാക്കപ്പെടുന്നു . സാഹിത്യം ഉൾപ്പെടെയുള്ള നമ്മുടെ വ്യവഹാരങ്ങളിൽ ഈ അജണ്ട വിജയകരമായി നടപ്പിലാക്കി വരികയാണ്. മലയാളത്തിലെ ആനുകാലികങ്ങൾ പതിവായി വായിക്കുന്ന ഒരാൾ അരാഷ്ട്രീയതയുടെ പിന്നിലുള്ള ഈ ഗൂഢരാഷ്ട്രീയം തിരിച്ചറിയാതിരിക്കില്ല. യഥാർത്ഥ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ ജീർണ്ണതകൊണ്ടും പകരംവച്ച് വായനാസമൂഹത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും കൊള്ളയടിക്കുന്ന ആഗോളതന്ത്രം മലയാളത്തിലും നടപ്പിലായിക്കഴിഞ്ഞു. ലൈംഗികതയും ഹിംസാത്മകതയും അരാജകത്വവും ആഘോഷിക്കപ്പെടുന്ന പുതിയൊരു സാംസ്‌കാരിക വർത്തമാനം സാവധാനം പൊതുസമ്മതി നേടിത്തുടങ്ങുകയാണ്. ഇത്തരമൊരു സന്ദർഭത്തിലാണ് ഇ. സന്തോഷ്‌കുമാറിൻ്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന ലഘുനോവൽ പ്രസക്തമായിത്തീരുന്നത്.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
