

SWARGAMTHEDI | സ്വർഗംതേടി
₹450.00
₹405.00
മുസ്‌ലിംനാഗരികതയുടെ ചരിത്രത്തിൽ ആവർത്തിച്ച് വരുന്ന പ്രമേയമാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ചുള്ള ദൈവസമർപ്പിതമായ സത്യാന്വേഷണ യാത്രകൾ. ഭൗതി കാർത്ഥത്തിൽ ആത്യന്തികമായി മക്കയെ ലക്ഷ്യം വെക്കുമ്പോഴും ഈ സഞ്ചാരപഥ ങ്ങൾ നിരവധി അനുഭവതലങ്ങളിലൂടെ കടന്നുപോവുകയും പലപ്പോഴും 'ആത്മീയ അശാന്തി'യുടെ പല ആവിഷ്‌കാരങ്ങളിൽ നിമഗ്‌നമാവുകയും അങ്ങനെ സ്വയം സമ്പൂർ ണമാവുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്‌ലിം ധിഷണാശാ ലികളിലൊരാളായ സിയാവുദ്ദീൻ സർദാർ ആകുലനായ ഒരു വിശ്വാസി എന്ന നിലയി ലുള്ള തന്റെ ജീവിതയാത്രയുടെ ഹ്യദ്യവും സത്യസന്ധവുമായ വർണനയാണ് ഈ ആത്മകഥയിൽ നടത്തുന്നത്. സ്വന്തം മതത്തിൻ്റെ സമകാലീന പ്രസക്തിയും അർത്ഥവും ഗ്രഹിക്കാനുള്ള ദാഹവും പേറി പറുദീസയിലെത്തിച്ചേരാനുള്ള പ്രതീക്ഷയുമായി സർ ദാർ ലണ്ടനിൽ ഒരു വിദ്യാർത്ഥിയായിരിക്കേ യാത്ര പുറപ്പെടുന്നു. എഴുപതുകളുടെ വൈകാരിക ചടുതലതയുടെ കാലത്ത് സൂഫിസവുമായും ഒരു പ്രസിദ്ധ സൂഡാനി പണ്ഡിതൻ്റെ കീഴിലുള്ള പഠനസംഘത്തിൽ ചേർന്ന് ക്ലാസിക്കൽ ഇസ്‌ലാമുമായും അദ്ദേ ഹം സമ്പർക്കത്തിലേർപ്പെടുന്നു. തുടർന്ന് ഇറാൻ, മധ്യേഷ്യ, സഊദി അറേബ്യ, മലേഷ്യ, തുർക്കി, ഉത്തരാഫ്രിക്ക, പാകിസ്‌താൻ, ചൈന തുടങ്ങിയ ദേശങ്ങളിലൂടെയുള്ള സുദീർ ഘങ്ങളായ പലായനങ്ങളിൽ സർദാർ വ്യത്യസ്‌തരായ മുസ്‌ലിംകളുമായി ഇടപഴകുന്നു. അവരുടെ സംഘർഷങ്ങളുടെയും ആശയക്കുഴപ്പത്തിൻ്റെയും നൈരാശ്യത്തിന്റെയും പ്രത്യാശയുടെയും വഴിത്താരകളിലൂടെ സർദാർ കടന്നുപോകുന്നത് അനിതരസാധാര ണമായ ശക്തിസൗന്ദര്യങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിച്ചുകൊണ്ടാണ്. ഇസ്ലാമി കവാദ സുനിശ്ചിതത്വത്തിനും പാശ്ചാത്യ മതേതരത്വത്തിനുമിടയിൽ മധ്യമവും ആർദ്രവു മായ ഒരു വഴി അദ്ദേഹം അതിജീവനത്തിനായി കണ്ടെത്തുന്നു. പടിഞ്ഞാറ് ഇസ്ലാമിനെ പ്പറ്റിയുള്ള വീക്ഷണങ്ങൾ വക്രീകരിക്കുകയും ലളിതവത്‌കരിക്കുകയും ചെയ്യുന്ന കാലത്ത് ഒഴിച്ചുകൂടാനാകാത്ത വായനാനുഭവം
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
