top of page

SCHOOLEZHUTH | സ്‌കൂളെഴുത്ത്

SKU mankind4783
Price

₹249.00

കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ആത്മാവിലൂടെ ഒരു സഞ്ചാരം. ക്ലാസ്സ്മുറികളിൽ നേരിട്ട അനുഭവങ്ങൾ, പരീക്ഷണങ്ങൾ, പരിചയപ്പെട്ട കുട്ടികൾ, അവരുടെ വീടും നാടും - ഇവയെല്ലാം ഈ പുസ്‌തകത്തിൻ്റെ ഭാഗമാണ്. കേരളത്തിൻ്റെ തെക്കും വടക്കുമുള്ള വിദ്യാലയങ്ങളിൽ പഠിപ്പിച്ച കാലം ഓർത്തെടുക്കുകയാണ് ഈ കുറിപ്പുകളിൽ ജനാധിപത്യ ക്ലാസ്സ്മുറി, പ്രാദേശികത പരിസ്ഥിതിബോധം, കോളനിവത്ക്കരണം തുടങ്ങിയവയെ അനുഭവങ്ങളിലൂടെ വരച്ചിടാനുള്ള ശ്രമം ഈ പുസ്‌തകത്തിലുണ്ട്.എല്ലാ മനുഷ്യരുടെയും പൊതുബോധത്തിലുള്ള വിദ്യാലയം എന്ന ഇടത്തേക്കുള്ള സഞ്ചാരം. ഒപ്പം ആത്മവിദ്യാലയം എന്ന ദർശനത്തെ വെളിപ്പെടുത്തുന്ന വഴിയും കാഴ്ചകളും. എല്ലാ സ്‌കൂൾക്കാലങ്ങൾക്കുമായി എഴുതപ്പെട്ട പുസ്‌തകം. സ്‌കൂളിന് പുറത്തെ അതിവിശാലമായ ലോകത്തേക്ക് ക്ലാസ്സ്മുറിയിലിരിക്കുന്ന കുട്ടികൾ പറന്നു പോകുന്നുവെന്ന ബോധ്യം വെളിച്ചപ്പെടുത്തുന്ന സ്‌കൂൾലോറായി വായിക്കാവുന്ന കുറിപ്പുകൾ. എഴുത്തുകാരൻ അമലിൻ്റെ ചിത്രാനുയാത്ര. WtpLive എന്ന വെബ് ഇടത്ത് വന്ന കുറിപ്പുകളുടെ സമാഹാരം

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page