top of page

Rooh Hayathi+ Kunjeebi | റൂഹ് ഹയാത്തി+ കുഞ്ഞീബി COMBO

Original price

₹640.00

Sale price

₹480.00

ദൂരങ്ങൾ എന്നിൽ നിന്നും നിന്നെ അകറ്റുന്നതേയില്ല, കൂടുതൽ ആഴത്തിലേക്ക് എന്നും വലിച്ചടുപ്പിക്കുകയാണ് നീയും നിന്റെ ഓർമ്മകളും. ഒന്നുമാത്രം എനിക്കറിയാം, ആഴമറിയാത്ത കടലുപോലെ പരപ്പുള്ളതാണ് നിന്നോടുള്ള എന്റെ ഈ ഭ്രാന്ത്. ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോഴാണ് ഹൃദയം ഒരു വിങ്ങലായി മാറുന്നത്. ചില പ്രണയങ്ങൾ അങ്ങനെയാണ്. മഴപോലെ തോരാതെ പെയ്തുകൊണ്ടേയിരിക്കും. കാറ്റുപോലെ നമ്മെ പുണർന്നുകൊണ്ടിരിക്കും. മിഥ്യയോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്തവിധം പ്രണയവും വിരഹവും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന ഒരു അപൂർവ്വ അനുരാഗയാത്ര... വിരഹത്തിൻ്റെ നോവറിയുന്ന ഓരോ ഹൃദയത്തിനുമായി സമർപ്പിച്ച ഈ താളുകൾ മറിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ ഉള്ളിലും പെയ്‌തുതുടങ്ങും, നീറിപ്പടരുന്ന ഒരു പ്രണയമഴ!

 

 കുഞ്ഞീബി - എവിടെയോ കേട്ടുമറന്ന പേര്! 1980 - കളിലെ കേരളത്തിന് മറക്കാനാവാത്ത പേര്. പതിറ്റാണ്ടുകൾക്കുശേഷം കുഞ്ഞീബി ഒരു നോവലിൽ പുനർജനിക്കുമ്പോൾ ഒരു സമരകാലം ഓർമ്മ വരും. ചില മുദ്രാവാക്യങ്ങൾ അലോസരപ്പെടുത്തും. ഒരു പേരിന് ഒരു കാലഘട്ടത്തെ ഓർമ്മയിലേക്ക് കൊണ്ടുവരാനുള്ള ശക്തി നാം തിരിച്ചറിയും. തികച്ചും ഭാവനാത്മകമായ കഥാഖ്യാനവും പശ്ചാത്തലരൂപീകരണവും ഏതെങ്കിലും പ്രത്യേക സംഭവത്തെയോ, മനുഷ്യാവകാശ പോരാട്ടങ്ങളെയോ ഓർമ്മയിലേക്കെത്തിക്കുന്നുവെങ്കിൽ അതാണ് ഈ നോവലിന്റെ ശക്തി. കൊണ്ടോട്ടിയും ചാലിയവും കോഴിക്കോടിന്റെ നഗരജീവിതവുമൊക്കെ ചുറ്റിപ്പറ്റി, ഭാവനയും യാഥാർത്ഥ്യവുമൊക്കെ ഇടകലർന്ന് വടക്കൻ മലബാറിൻ്റെ എൺപതുകളിലേയ്ക്ക് പ്രണയഭാഷയിൽ ഒരു സഞ്ചാരം

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page