top of page

RAMANA SAAMIYUDE PALLIKKETT

SKU MANKIND9257
Original price

₹180.00

Sale price

₹162.00

സതീഷ് നാരായണൻ്റെ നാല് കഥകളാണ് ഈ പുസ്‌തകത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ഏറെ ഹൃദ്യവും വ്യത്യസ്‌തവുമായ ഈ കഥകളത്രയും അനുവാചകന് ഒരു നല്ല വായനാനുഭവം നൽകുവാനുതകുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. പൂനിലാവിൻ്റെ ദൃശ്യ ചാരുതയത്രയും തന്നിലേക്കാവാഹിച്ച മൃദുവാർന്ന ഹിമകണങ്ങളെ താഴേക്ക് പൊഴിക്കുന്ന 'നെല്ലിമരത്തിനു' ചുവട്ടിലെ ആഗ്നേയയുടെയും ഗോവർദ്ധന്റെയും പ്രണയ മർമ്മരങ്ങളുടെ കഥ പറയുന്ന ആദ്യകഥയും ഒരു സമൂഹത്തിന്റെ ആത്മീയഗുരുവെന്ന് സ്വയം മേനിനടിച്ച, സ്വം നഷ്ടപ്പെട്ട കപട സ്വാമിയുടെ പൊയ്മുഖം വലിച്ചുകീറുന്ന രണ്ടാമത്തെ കഥയായ 'രമണസാമിയുടെ പള്ളിക്കെട്ടും' ഒരു കള്ളൻ്റെ ആത്മസംഘർഷങ്ങൾ ഏറെ ഹൃദ്യമായി രീതിയിൽ അനാവരണം ചെയ്തിരിക്കുന്ന 'തിരുട്ട് ശിവനും' പുരുഷമേൽക്കോയ്മയുടെ പേരിൽ വീടിന്റെ അകത്തളത്തിൽ സ്വയം എരിഞ്ഞടങ്ങുവാൻ വിധിക്കപ്പെട്ട പാർവ്വണ മൗനം ആയുധമാക്കുമ്പോൾ കാലം എതിരാളികളെക്കൊണ്ട് കണക്ക് പറയിപ്പിക്കുന്ന 'പണ്ടാരം വീട്ടിൽ സൺസ് 11KV' എന്ന കഥയും വായനയുടെ ആത്മസുഖം നൽകുന്നതോടൊപ്പം വായനക്കാരന് മികച്ച ഒരു ദൃശ്യാനുഭവം കൂടി പകരും വിധത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page