

RADAR | റഡാർ
₹140.00
'റഡാർ' അതൊരു അളവുകോലാണ്. ഒരാളുടെ ജീവിതത്തെ അളക്കുന്ന അളവുകോൽ. ജനനം മുതൽ അവൾ ജീവിച്ച ലോകവും സമൂഹവും സംസ്ക്‌കാരവും അവളെ ബന്ധിച്ച ബന്ധനങ്ങളിൽനിന്ന് മോചനത്തിലേക്കുള്ള ദൂരവും ഇരുൾമൂടിയ പാതകളിൽനിന്നും നൽകുന്ന ദിശാബോധവും സ്വപ്‌നത്തിലേക്കുള്ള ഓരോ ചിറകടിയുടെയും വേഗതയും ഈ റഡാർ രേഖപ്പെടുത്തുന്നു. അവളുടെ പുഞ്ചിരിക്ക് പിന്നിലെ കണ്ണുനീരിനെയും ശാന്തതയ്ക്ക് പിന്നിലെ ആന്തരികസംഘർഷങ്ങളെയും അത് ഒപ്പിയെടുക്കുന്നു. ജീവിതത്തിൻ്റെ കണ്ടെത്തലുകളും നഷ്ടങ്ങളും പ്രതിബദ്ധതകളും ധൈര്യത്തോടെ നേരിടുന്ന ഒരാളുടെ ആത്മവിശ്വാസത്തിൻ്റെ ഭൂപടവും ഒട്ടേറെ അനുഭവങ്ങളുടെ പ്രതിഫലനവുമാണ് 'റഡാർ' അത് നമ്മോട് തന്നെ ചോദിക്കാൻ പറയുന്നു.
എൻ്റെ ദിശ എവിടേക്ക് ? എൻ്റെ വേഗം എത്ര? എൻ്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം എത്രത്തോളം?
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
