top of page

PRANAYATHAL CHUVANNA THAZHVARA | പ്രണയത്താൽ ചുവന്ന താഴ്‌വര

SKU MANKIND8604
Price

₹285.00

ജൈസൽമീറിൻ്റെ അഗ്നിജ്വാലയിൽ ഒരു സ്ത്രീയുടെ നിഴൽ ചിതയായി മറഞ്ഞു. നൂറ്റാണ്ടുകൾക്കുശേഷം ആ തീയുടെ കനലുകൾ ഭൂമികയുടെ സ്വപ്നങ്ങളിൽ വീണ്ടും കത്തിത്തുടങ്ങുന്നു. ഭൂതകാലവും വർത്തമാനവും പരസ്‌പരം കലർന്നുപോകുമ്പോൾ, പ്രണയം ഒരു പുണ്യയുദ്ധംപോലെ തീരുന്നു. അവിടെ ഓർമ്മകൾക്ക് രക്തത്തിൻ്റെ ഗന്ധമുണ്ട്, മൗനങ്ങൾക്ക് ശബ്ദത്തിന്റെ നിഴലുമുണ്ട്. ഓരോ സ്വപ്‌നവും ഒരു സത്യത്തിൻ്റെ മുഖം മൂടിയാണ്. പ്രണയവും വേദനയും തീയും ജലവും വിശ്വാസവും വഞ്ചനയും എല്ലാം ഒരേ താഴ്വ‌രയിൽ ചേർന്നൊഴുകുന്നു. അവിടെ ഓരോ നിമിഷവും ചുവപ്പിൽ കുതിർന്ന് പ്രണയത്തിൻ്റെയും പകയുടെയും മോചനത്തിൻ്റെയും കഥ പറയുന്നു. 'പ്രണയത്താൽ ചുവന്ന താഴ്‌വര' സ്വപ്‌നവും സത്യവും പരസ്പ്‌പരം കലഹിക്കുന്ന ഒരു വീണ്ടെടുപ്പിൻ്റെ ആഖ്യാനവും ഭാഷയുടെ ആഴവും മനസ്സിൻ്റെ തീയും ചേർന്നൊരു യാത്രയുമാണ്. ഈ യാത്രയിൽ ഹൃദയത്തിൻ്റെ ഇരു കോണുകളിൽ തെളിയുന്ന ഒരു ചുവപ്പ് വെളിച്ചം, പുനർജന്മത്തിൻ്റെ മൃദുലമായ ഉച്ചാരണത്തിലേക്ക് നമ്മെ നയിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page