top of page

POKKUCASE | പോക്കുകേസ് - PRE BOOK

SKU STORIES - 9788117892053
Original price

₹199.00

Sale price

₹179.00

പലതരം മനുഷ്യരുടെ വിചിത്രമെന്ന് നമുക്ക് തോന്നിയേക്കാവുന്ന ജീവിതപോരാട്ടങ്ങൾ. ചുറ്റിലേക്കും കണ്ണോടിച്ചാലോ, പരിചയങ്ങളിൽ ചികഞ്ഞാലോ, അവനവനിലേക്ക് തന്നെ നോക്കിയാലോ, അവരിലൊരാൾ കഥാപാത്രമാണെന്ന് തോന്നുന്നു. നല്ലവരെന്ന മുഖംമൂടി വീഴാതിരിക്കാൻ മനസ്സിലടക്കിയ വിചാരങ്ങളും വികാരങ്ങളും സഹിച്ച വേദനകളും പ്രകടിപ്പിക്കാതിരുന്ന ഇഷ്ടാനിഷ്ടങ്ങളും ഇവിടെ മറനീക്കുന്നു. ചിരിയും ചിന്തയും നൽകി താളുകൾ മറിച്ചുകഴിഞ്ഞാലും കഥകൾ നമുക്ക് ചുറ്റും പലരിലൂടെ തുടരുന്നു. ചരിത്രത്തിലും വർത്തമാനത്തിലും ഇടം പിടിക്കാത്ത പച്ചമനുഷ്യരുടെ ജീവിതത്തിൻ്റെ അടിപ്പടവുകളിൽ നിന്നടർത്തിയെടുത്ത ഉള്ളുലയ്ക്കുന്ന നിമിഷങ്ങളുടെ കഥാവിഷ്കാരം. അതിൽ ആരോ പടച്ചുവിട്ട്, വാമൊഴിയായി പടർന്ന, കേട്ടറിവ് മാത്രം വെച്ച് നമ്മൾ വിശ്വസിച്ചതോ പറഞ്ഞതോ ആയ പോക്കുകേസും!

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page