

PEMPARANNOTHI | പെമ്പറന്നോത്തി
₹240.00
₹220.00
ഏതു കാലത്തും ഏതിടത്തും പെൺ പിറപ്പുകളുടെ ജീവിത സഹനങ്ങൾക്ക് സമാനതകളുണ്ട്. മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീ ജന്മങ്ങളുടെ കഥകളാണ് നയന വൈദേഹി പെമ്പറന്നോത്തി എന്ന ഈ കഥാസമാഹാരത്തിൽ പറയുന്നത്. കുറ്റവും ശിക്ഷയും എന്ന വലിയ സമസ്യയെ മുന്നോട്ടു വെയ്ക്കുന്ന, തടവറയുടെ ഇരുട്ടും ദുഃഖവും അപമാനവും വരച്ചുകാട്ടുന്നു ആദ്യ കഥ. വിചിത്രമായ മനോവിഭ്രമങ്ങളിലൂടെ കടന്നുപോകുന്ന ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയുട െ കഥയാണ് 'ഭ്രമം'. കൗസല്യയാകട്ടെ നിത്യകന്യകയായി അടുക്കളയുടെ ഇരുൾ ചുമരുകൾക്കകത്ത് തളച്ചിടപ്പെട്ട ഒരു പെൺ ജന്മത്തിന്റെ കഥയാണ്. പ്രമേയ സ്വീകരണത്തിലെ വ്യത്യസ്തതയും കഥപറച്ചിലിലുള്ള അനായാസതയും കൃതഃഹസ്ഥയായ ഈ എഴുത്തുകാരിയുടെ കഥകളെ ശ്രദ്ധേയമാക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
