top of page

PACHILAPPUSTHAKAM | പച്ചിലപ്പുസ്തകം

SKU MANKIND 3265
Original price

₹210.00

Sale price

₹189.00

ചെറുപ്പത്തിലറിഞ്ഞ പ്രകൃതിയുടെ പച്ചപ്പാര്‍ന്ന ഇടങ്ങളെ മനസ്സിലിട്ടു നടന്നപ്പോള്‍, അവയില്‍ പലതും കവിതകളും മറ്റ് എഴുത്തുകളുമായി മാറി. ഓരോ ഇലയിലും, പൂവുകളിലും, പ്രാണികളിലും അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ആ അത്ഭുതങ്ങള്‍ക്ക് ഉത്തരങ്ങളില്ലായിരുന്നു. അല്ലെങ്കിലും, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ വേണമെന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധം? മനുഷ്യരുടെ മുഖത്തുള്ള മുഖംമൂടികള്‍ പ്രകൃതിയില്‍ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഏറ്റവും നിഷ്‌കളങ്കമായ ഓര്‍മ്മകളാണവ. പ്രകൃതി ഒരുപാട് മാറിയിട്ടുണ്ടെങ്കിലും, കുഞ്ഞുനാളില്‍ അവ നല്‍കിയ ചങ്ങാത്തം ഉള്ളില്‍ പറ്റിപ്പിടിച്ചു വളരുകയാണെന്ന് പറയാം. അതാണ് പ്രകൃതിയില്‍ നിന്നനുഭവിച്ചതിനെ എഴുതിയിടാന്‍ പ്രേരിപ്പിച്ചത്. അതിന് അക്കാദമികമായ പഠനങ്ങളുമായോ യാത്രാവിവരണങ്ങളുമായോ തട്ടിച്ചുനോക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. അറിയാതെ വിരലുകളിലേക്ക് ഒഴുകിവന്നതാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page