top of page

ORU CHILDFREE PRANAYA KATHA | ഒരു ചൈൽഡ്ഫ്രീ പ്രണയ കഥ

SKU MANKIND8589
Original price

₹290.00

Sale price

₹261.00

കഥാകഥന രീതിയിൽ പുതുമയുള്ള ഒരു ദൃശ്യഭാഷ വായനാലോകത്തിന് പരിചയപ്പെടുത്തുകയും വായിക്കാവുന്ന ഒരു സിനിമ അനുഭവത്തോടൊപ്പം മലയാള സാഹിത്യത്തിലെ ആദ്യത്തെ 'സ്ക്രിനെല്ല' എന്ന വിശേഷണത്തോടെയാണ് ഈ പുസ്ത‌കം അവതരിപ്പിച്ചിരിക്കുന്നത്.
മനോജൻ്റെയും സുരഭിയുടെയും ജീവിതത്തിലൂടെ കുടുംബങ്ങളുടെ പതിവ് സദാചാര ബോധ്യങ്ങളെയും വികാരപ്രകടനങ്ങളെയും മൂർച്ചയുള്ള ആക്ഷേപഹാസ്യത്തിലൂടെ വിചാരണ ചെയ്യുന്ന എന്നാൽ ഗൗരവകരമായ മറ്റു സാമൂഹിക സമകാലിക വിഷയങ്ങളെ തീക്ഷ്‌ണമായി അവതരിപ്പിക്കുന്ന ഈ കൃതിയുടെ അടിത്തറ പച്ചയായ മനുഷ്യവികാരങ്ങളിലും ദൃഢമായ കുടുംബബന്ധങ്ങളിലുമാണ്.
ആധുനികമായ ചൈൽഡ്‌ഫ്രീ ജീവിതശൈലിയും പരമ്പരാഗത കുടുംബ മൂല്യങ്ങളും തമ്മിലുള്ള രസകരമായ സംഘർഷത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം തലമുറകൾ തമ്മിലുള്ള അന്തരം കേവലം പ്രായത്തിൻ്റെ വ്യത്യാസം മാത്രമല്ല മറിച്ച് കാഴ്ച്‌ചപ്പാടുകളുടേയും ബോധ്യങ്ങളുടേയുമാണെന്നും, ബന്ധം, സ്നേഹം, സംരക്ഷണം, വാത്സല്യം എന്നിവയുടെ പേരിൽ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ പരിഹസിക്കുമ്പോഴും, ഉള്ളുപൊള്ളിക്കുന്ന വൈകാരിക നിമിഷങ്ങളും പരസ്പ‌ര ബഹുമാനത്തോടെയുള്ള വിട്ടുവീഴ്ച്‌ചകളും നിങ്ങളെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ, എന്നാൽ മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകളെയും വൈകാരികമായ ഉയർച്ചതാഴ്‌ചകളെയും ആഴത്തിൽ സ്പർശിക്കുന്ന ഒന്നാണ് ഈ സ്ക്രീനെല്ല.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page