top of page

ORMMAKALIL ORUVATTAM KOODI | ഓർമ്മകളിൽ ഒരുവട്ടം കൂടി- PRE BOOK

SKU mankind3576
Price

₹180.00

സ്വന്തം ജീവിതത്തിലെ ഇപ്പോഴും ചോരപൊടിയുന്ന ചില ഏടുകളാണ് മോഹൻ കർത്ത തൻ്റെ നോവലിൻ്റെ ശരീരത്തിലേയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്. മരണത്തിൻ്റെ ഭാഷയും വേദനയുടെ ആവിഷ്കാരവും ഏതൊരാളെയും പൊള്ളിക്കുന്നതാണല്ലോ. അതുകൊണ്ടുതന്നെ ഒരു നീറ്റലോടെയല്ലാതെ ഈ താളുകൾ മറിച്ചുപോവാനാവില്ല. അത്തരത്തിൽ ആത്മാഖ്യാനത്തിൻ്റെ ആർദ്രസ്പർശമായോ, ഉള്ളുലയ്ക്കുന്ന കഥാഭാഷ്യമായോ 'ഓർമ്മകളിൽ ഒരു വട്ടം കൂടി' എന്ന നോവൽ കൂടെക്കയറിവരികതന്നെ ചെയ്യും. ഒന്നുനോക്കിയാൽ, മലയാള നോവലിൻ്റെ കാലികമായ ചിട്ടവട്ടങ്ങളിലായിരിക്കില്ല ഈ നോവലിൻ്റെ സ്ഥാനം. നിരന്തരമായ ജീവിതവ്യാപാരങ്ങൾക്കിടയിൽ തോറ്റും അതിജീവിച്ചും മുന്നേറുന്ന ഒരുപാട് പേരുടെ പ്രാർത്ഥനപോലെ ചേർത്തുപിടിക്കാനുതകുന്ന ഒരു നിയോഗമാവാം ഈ നോവലിനു പേറാനുണ്ടാവുക. 'അമ്പു കൊള്ളാത്തവരില്ല കരുക്കളിൽ' എന്നാണല്ലോ. ജീവിതം തോൽപ്പിച്ചവരും അതിൽനിന്ന് ഉയിർത്തെണീറ്റവരുമായ എല്ലാവരുടെയും മുന്നിലേക്ക് ഒരുവട്ടം കൂടിയുള്ള ഈ ഓർമ്മകൾ ഏറെ മനക്കലക്കത്തോടെ നിവർത്തിവെക്കുന്നു.

- പി എസ് വിജയകുമാർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page