top of page

MASHITHANDU | മഷിത്തണ്ട്

SKU MANKIND7347
Original price

₹160.00

Sale price

₹144.00

“നമ്മളെ നമ്മളോളം മനസ്സിലാക്കിയ മറ്റാരും കാണില്ല..."
സ്ലേറ്റിലെ അക്ഷരങ്ങൾ മായ്ക്കാൻ മഷിത്തണ്ട് തിരഞ്ഞ ആ പഴയ ബാല്യത്തിലേക്ക് ഒരു മടക്കയാത്ര, മുറ്റത്തെ തുമ്പയും തൊടിയിലെ മാഞ്ചുവടും നാട്ടുവഴികളും ചേർത്തുവെച്ച അനുഭവങ്ങളുടെയും കഥകളുടെയും സമാഹാരം. കാലം മായ്ക്കാൻ ശ്രമിച്ചിട്ടും മനസ്സിൻ്റെ കോണിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരുപിടി ഓർമ്മകൾ ഇവിടെ വീണ്ടും തളിർക്കുന്നു. ഓരോ വായനക്കാരനെയും സ്വന്തം ഭൂതകാലത്തിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ഒരു സ്നേഹസ്പർശം. എൻ്റെ ജീവിതാനുഭവങ്ങളും ഭാവനയും ഇഴചേരുന്ന ഈ പുസ്തകം, വായനക്കാർക്ക് സമ്മാനിക്കുന്നത് നഷ്ടപ്പെട്ടുപോയ ഒരു കാലഘട്ടത്തിൻ്റെ ഗന്ധമാണ്. ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവക്കുറിപ്പുകളിലൂടെയും ലളിതമായ കഥകളിലുടെയും ഒഴുകുന്ന ഒരു കൊച്ചു പുഴപോലെ ഈ പുസ്തകം നിങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു...

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page