top of page

MAANEEM INDIRA GANDHEEM | മാണീം ഇന്ദിരാഗാന്ധീം

Original price

₹210.00

Sale price

₹189.00

പ്രിയ ജോസഫിന്റെ ഈ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊരു സ്ത്രീയേയും അറിയില്ലെന്നു മനസ്സിലായി. എന്റെ അമ്മയെ, ഭാര്യയെ, പെണ്‍മക്കളെ – ആരെയും എനിക്ക് പൂര്‍ണ്ണമായും അറിയില്ല എന്നുള്ളത് ഞാന്‍ തിരിച്ചറിയുന്നത് ഈ കഥകള്‍ വായിക്കുമ്പോഴാണ്.
-ലാല്‍ ജോസ്

എത്തിപ്പെട്ട ഇടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, വിട്ടുപോന്നവരുടെ ആത്മസംഘര്‍ഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തില്‍ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളില്‍ നിറയുന്ന ശൂന്യതയെ അത്രമേല്‍ ഹൃദ്യമായി പകര്‍ന്നെടുക്കുക – ഇതൊക്കെയാണ് പ്രിയയുടെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്.
-ബെന്യാമിന്‍

കുസൃതിയുള്ള ഒരു പെണ്‍കുട്ടി അവള്‍ക്കുവേണ്ടി മാത്രം ചിരിക്കുന്ന ചിരിയെന്നപോലെ, ഷിക്കാഗോയിലെ മഞ്ഞിനെ നാട്ടിലെ വല്യമ്മച്ചിയുടെ പഞ്ചസാരപ്പാവില്‍പ്പൊതിഞ്ഞ ജിലേബിയായിക്കാണുന്ന എഴുത്തുകാരിയുടെ കാഴ്ചകള്‍ അതിന്റെ അനായാസസൗന്ദര്യംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു.
-അഖില്‍ സത്യന്‍

അവതാരിക: പ്രിയ എ.എസ്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page