top of page

KANYAMARIYATHINTE KUNJURUMBUKAL | കന്യാമറിയത്തിൻ്റെ കുഞ്ഞുറുമ്പുകൾ - PRE BOOK

SKU NOVEL - 9788117892022
Original price

₹310.00

Sale price

₹279.00

“എങ്കിൽ പിന്നെ അതാ നല്ലത്! ദേ… പെണ്ണേ, നിനക്ക് വേണമെങ്കിൽ ഇങ്ങോട്ടേക്ക് വാ, അല്ലെങ്കിൽ ആ നരകത്തിൽതന്നെ പണ്ടാരമടങ്ങ്!” ശ്രുതിയുടെ മട്ടും ഭാവവും മാറി. ആനക്കാഹളം പുറപ്പെടുവിച്ച ശ്രുതിയുടെ ശബ്ദം അവളുടെ കർണ്ണപുടങ്ങളെ തകർത്തു. പെട്ടെന്നുണ്ടായ മാറ്റമുൾക്കൊള്ളാൻ അവൾക്ക് സമയം പോരാതെ വന്നു. ശ്രുതിയുടെ കണ്ണുകൾ തിളങ്ങി, ചോരക്കണ്ണുകളിൽനിന്നും രക്തമൊലിച്ചു. മുടിയിഴകൾ കത്തിക്കരിഞ്ഞ് ഉള്ളിലേക്ക് ചുരുണ്ടു. കരിഞ്ഞ മുടികൾക്കിടയിൽനിന്നും രണ്ടുകൊമ്പുകൾ ഉയർന്നുവന്നു. അവളുടെ പല്ലുകൾ കൂർത്ത് കോമ്പല്ലുകളായി മാറി. വസ്ത്രങ്ങൾ ഉതിർന്നു വീണു. ശരീരത്തിൽ നിറയെ ഇരുണ്ട ചെതുമ്പലുകൾ മുളച്ചുവന്നു. നാക്ക് ജനൽക്കമ്പികൾക്ക് വെളിയിലൂടെ പുറത്തേക്ക് നീണ്ടു. നിശബ്ദത പ്രവഹിച്ചു, ലോകത്തിന് ശബ്ദം നഷ്ടപ്പെട്ടു! പ്രാവുകൾ കുറുകാൻ മറന്നുപോയി. ആകാശത്ത് വിഹരിച്ചിരുന്ന പക്ഷികൾ അപ്രത്യക്ഷമായി. ഗല്ലികളിൽ തെറിവിളികൾ നിലച്ചു. ഡൽഹിയുടെ ട്രാഫിക്കുകളിൽ വാഹനങ്ങൾക്ക് ശബ്ദം നഷ്ടമായി. ശ്രുതിയുടെ നാവ് അവളെ ലക്ഷ്യമാക്കി നീണ്ടുകൊണ്ടിരുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page