

Kallarayum Kavalkarum +Kollikkadu / കല്ലറയും കാവൽക്കാരും+ കൊള്ളിക്കാട് COMBO
₹320.00
₹288.00
ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് ’കല്ലറയും കാവൽക്കാരും’ എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.
രണ്ടുപേർ അന്വേഷിക്കുന്ന രണ്ട് വ്യത്യസ്‌ത കേസുകൾ, ആ കേസുകൾ തുറന്നിടുന്ന ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾ... ത്രില്ലർ നോവലുകൾ ഒരു നദിപോലെയാണ്, ധാരാളം ശാഖകൾ നദിയിലേക്ക് വന്നുചേരുമ്പോഴാണ് അതിന് ഭാവവ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ, പല ഉപകഥകൾ കൂടിച്ചേർന്ന് ഒന്നായി മാറുമ്പോഴാണ് ത്രില്ലറുകൾ അതിന്റെ യഥാർത്ഥ ഭാവം കൈവരിക്കുന്നത്. അതിൽ പ്രണയവും പ്രേതവും പ്രതികാരവുമെല്ലാം ഉൾപ്പെടുന്നു. തുടക്കംമുതൽ അവസാനംവരെ വായനക്കാരന് പിടിതരാത്ത ഒരു അന്വേഷണയാത്രയാണ് 'കൊള്ളിക്കാട്.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
