

JYOTHIRMAYI | ജ്യോതിർമയി
₹210.00
₹189.00
സ്ത്രീ - പുരുഷ സമത്വം എന്ന സുന്ദരമായ പദം കാലങ്ങളായി കാപട്യത്തിൻ്റെ ഏറ്റവും വലിയ തെളിവായി നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും ആണഹന്തയുടെ മുന്നിൽ ഒരു പെണ്ണിൻ്റെ ജീവിതത്തിന് നിസ്സാരമായ ഒരു കളിപ്പാട്ടത്തിൻ്റെ വിലപോലുമില്ലെന്ന് നമ്മുടെ ചുറ്റും നിന്നുയരുന്ന ഓരോ നിലവിളിയും അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഒരു പെണ്ണിൻ്റെ ജീവിതം എത്രമാത്രം അരക്ഷിതവും ഭയാശങ്കകൾ നിറഞ്ഞതുമാണെന്ന് ഓരോ വാക്കിലും വരിയിലും ഓർമ്മിപ്പിക്കുന്നുണ്ട് ഈ നോവൽ. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ, ഒരു നാടിൻ്റെ മിത്തുകളിലൂടെ കഥ പറയുന്ന ഈ നോവൽ സമൂഹത്തോട് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇത് ജ്യോതിർമയിയുടെ മാത്രം കഥയല്ല; ചോതിയുടെ, താത്രിക്കുട്ടിയുടെ, സരോജിനിയുടെ, കാർത്തുവിൻ്റെ, ലക്ഷ്മിയുടെ... അങ്ങനെ ഈ നോവലിലുള്ളതും ഇല്ലാത്തതുമായ അനേകം പെൺജീവിതങ്ങളുടെ നേരനുഭവങ്ങളാണ്...
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
