

Irattamukhahamulla Nagaram | ഇരട്ട മുഖമുള്ള നഗരം
₹215.00
കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിന്‍. ചോരചിന്തുന്ന സ്‌ഫോടനങ്ങള്‍, കൊടികുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍- മതവും രാഷ്ട്രീയവും പട്ടാളവാഴ്ചയും ചേര്‍ന്ന് ഒരു മധ്യകാലത്തേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷേ പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക് പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ് അഞ്ചാറു വര്‍ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോത്സവം. ആടുജീവിതം എന്ന അനിതരസാധാരണമായ സാഹിത്യകൃതി കൈവരിച്ച അന്താരാഷ്ട്രപ്രശസ്തിയാണ് ഇത്തവണ ബെന്യാമിനെ കറാച്ചി ഫെസ്റ്റിവലിലേക്ക് കൊണ്ടുവരുന്നത്. കറാച്ചിനഗരത്തിന്റെ ഹൃദയരേഖകളെ തിരയുന്ന ഹൃദ്യമായ ഒരു പുസ്തകമാണിത്. അഞ്ചു ദിവസംകൊണ്ട് ആഴങ്ങളിലേക്കിറങ്ങുന്ന ഒരു വലിയ യാത്രയിലേക്ക് നമ്മെ നയിക്കാന്‍ ബെന്യാമിന് കഴിഞ്ഞിരിക്കുന്നു.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!