top of page

GUITARUKAL THAMMIL | ഗിറ്റാറുകൾ തമ്മിൽ

SKU NOVEL-9788168054301
Original price

₹220.00

Sale price

₹198.00

> യുവത്വവും സംഗീതവും നിറഞ്ഞ പ്രണയകഥ.

ഇന്നത്തെ തലമുറയുടെ വൈകാരികതകൾക്ക് ആഴമില്ലെന്ന വിമർശനങ്ങളോടുള്ള മറുപടിയാണ് ലാസ് കാലിക്കറ്റിന്റെ 'ഗിറ്റാറുകൾ തമ്മിൽ' എന്ന നോവൽ. യുവ ജീവിതാംശങ്ങളെ രസകരമായ ഒരു വായനാനുഭമാക്കി ഒരുക്കാൻ സാധിക്കുമെന്ന് ഈ രചന തെളിയിക്കുന്നു.



> സംഗീതം ഇഴചേർന്ന വായനാനുഭവം.

ജോൺസൺ മാസ്റ്ററുടെയും ബാബുക്കയുടെയും നിത്യഹരിത ഈണങ്ങൾ മുതൽ, ഇന്നത്തെ തരംഗങ്ങളായ ബേബി ജീൻ, ഹനുമാൻ കൈൻഡ് തുടങ്ങിയ ഇൻഡീ ആർട്ടിസ്റ്റുകളും, ബോബ് ഡിലനും ബീറ്റിൽസും വരെയുള്ള ആഗോള സംഗീത പ്രതിഭകളും ഈ കഥയിൽ പരാമർശിക്കപ്പെടുന്നു. കാലദേശങ്ങൾക്ക് അതീതമായ യുവത്വത്തിന്റെ സംഗീതാഭിരുചിയെ മനോഹരമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു.



> പ്രസാധകർ & എഴുത്തുകാരൻ.

യുവചേതോവികാരങ്ങൾക്ക് സാഹിത്യ ആവിഷ്കരണം സമ്മാനിച്ച നിംന വിജയുടെ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകം പ്രസിദ്ധീകരിച്ച മാൻകൈന്റ് ലിറ്ററേച്ചർ ആണ് ഈ Gen-Z നോവൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. ലാസ് കാലിക്കറ്റിന്റെ മുൻ കൃതിയായ 'പീലിക്കുള്ളിലെ പുസ്തകം' വീരാൻകുട്ടി, പി.കെ. ഗോപി, സോമൻ കടലൂർ, ജോൺ ബ്രിട്ടാസ് തുടങ്ങി നിരവധി പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. യുവാനുഭൂതികൾക്ക് കാവ്യഭംഗി ഏകാനും, ധ്യാനാത്മകമായ ദാർശനിക അന്വേഷണങ്ങളെ നർമ്മബോധത്തോടെ ആവിഷ്കരിക്കാനും സാധിക്കുന്ന രചയിതാവാണ് ലാസ് കാലിക്കറ്റ് എന്ന് അവർ അഭിപ്രായപ്പെടുന്നു.


> ഒരു പുതിയ വായനാലോകം.

സിനമയിലോ സിരീസിലോ ഇനിയും പ്രതിഫലിക്കാത്ത സൂക്ഷ്മ വിവരണങ്ങൾ നിറഞ്ഞ ഈ പുസ്തകത്തിലെ യുവലോകത്തിനോട് നിങ്ങൾക്ക് ഇഷ്ട്ടമായേക്കാം, വീണ്ടും വീണ്ടും വായിക്കാൻ തോന്നിയേക്കാം. അത്തരം വായനകളിൽ കണ്ടെത്താൻ കഴിയുന്ന നുറുങ്ങു കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് എഴുത്തുകാരൻ കഥയിലുടനീളം.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page