top of page


FOOKA | ഫൂക്ക
SKU MANKIND5346
Price
₹199.00
അപരവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ വേദന മിന്നൽപ്പിണരുകൾ പോലെ പ്രസരിപ്പിക്കുന്ന കൃതിയാണ് ഷെരീഫ് സാഗറിൻ്റെ ഫൂക്ക എന്നാൽ ഈ മിന്നൽപ്പിണരുകൾ ഒരിക്കലും നമ്മെ കരിച്ചുണക്കുന്നില്ല. തരിശിടുന്നില്ല. പകരം ഇറ്റിറ്റ് വീഴുന്ന മിഴിനീർമഴ കൊണ്ട് നനച്ചുലർത്തുന്നു, ഊർവ്വരമാക്കുന്നു. ബിലാൽ, ജിയാദ്, നിലീന, മുഫീദ തുടങ്ങിയ കഥാഹരങ്ങൾക്ക് വേണ്ടി കരളുണർത്തുന്നു.
'വരൂ ഈ തെരുവുകളിലെ രക്തം കാണൂ' എന്ന് ഇന്ത്യൻ അവസ്ഥയെ ചൂണ്ടിപ്പറയുമ്പോഴും ആ ചോരയിൽ നിന്ന് ആയിരമായിരം സമരോത്സുകരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന മാന്ത്രികതയാണ് ഫൂക്കയെ മഹത്തായ രാഷ്ട്രീയ പ്രവർത്തനമാക്കുന്നത്.
-കെ.പി. രാമനുണ്ണി
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
