

ENTE SATHYANWESHANA PAREEKSHANANGAL | എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
₹475.00
₹380.00
ഇങ്ങനെയൊരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നത് വരുംതലമുറകൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം.” ജീവിതംതന്നെ സന്ദേശമെന്ന സത്യം ലോകത്തിനു കൈമാറിയ നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റൈൻ അഭിപ്രായപ്പെട്ടതാണിത്. അഹിംസയും നിരാഹാരവും നിസ്സഹകരണവും മൗനാചരണവും പോലെയുള്ള എളിയ പ്രതിരോധമുറകളെ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവാണ് ബാപ്പുജി. ചർക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സന്ദിക്കുന്നതെന്ന് ഗാന്ധിജി ഉറച്ചുവിശ്വസിച്ചു. അധികാരത്തിന്റെ ആഡംബരങ്ങളിൽ ഭ്രമിക്കാതിരിക്കാൻ ഭരണകർത്താക്കളെ ഉപദേശിച്ചു. ചരിത്രത്തെ നിർണായകമായി സ്വാധീനിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന അസുലഭ വ്യക്തിത്വത്തിന്റെ ലോകത്തെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനമാണ് ഈ കൃതി
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
