

ENIKKORU ISHTAM UND | എനിക്കൊരു ഇഷ്ടം ഉണ്ട്
₹210.00
₹160.00
മനുഷ്യമനസ്സിൻ്റെ ആഴങ്ങളിലേക്കുള്ള ഒരു ആത്മീയയാത്രയാണ് 'എനിക്കൊരു ഇഷ്ടം ഉണ്ട്' എന്ന നോവലിലൂടെ എഴുത്തുകാരൻ നടത്തുന്നത്. രഘുനന്ദൻ എന്ന സഹോദരൻ്റെ ആത്മാർത്ഥതയും അനിയത്തിയോടുള്ള അതിരില്ലാത്ത സ്നേഹവുമാണ് ഈ കഥയുടെ ഹൃദയം. മനോവിഷമങ്ങളും നഷ്ടങ്ങളും ഓർമ്മകളുടെ ചുഴികളിൽ മനുഷ്യന് എങ്ങനെ വെളിച്ചം കണ്ടെത്തുന്നു എന്നതിൻ്റെ സ്പന്ദനമായി ഈ നോവൽ മാറുന്നു. ജീവിതത്തിൻ്റെ അന്ധകാരത്തിൽ നിന്നും പ്രതീക്ഷയുടെ പ്രകാശത്തിലേക്കുള്ള യാത്രയിൽ ഒരാൾക്കുള്ള 'ഇഷ്ടം' എങ്ങനെ മറ്റൊരാളുടെ ജീവിതമാകുന്നു എന്ന് 'എനിക്കൊരു ഇഷ്ടം ഉണ്ട്' എന്ന കഥ നമ്മോട് പറയുന്നു.
മൗനവും സ്നേഹവും ചേർന്നുനിൽക്കുന്ന ഈ കഥ അനുവാചകരുടെ മനസ്സിൽ ഒരേസമയം ശാന്ത മായ വേദനയും പ്രതീക്ഷയും വിതയ്ക്കും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
