top of page

CHATHURAKKINAR | ചതുരക്കിണർ - PRE BOOK

SKU NOVEL - 9788169180955
Original price

₹285.00

Sale price

₹256.00

സുനിൽ സൂര്യ ചിന്തിക്കുന്നതും ഭക്ഷിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം സിനിമയാണെന്ന് അയാളോട് സംസാരിച്ചാൽ മനസ്സിലാകും. സിനിമാറ്റിക് നോവലെന്ന ജനപ്രിയസാഹിത്യ മേഖലയിലേക്ക് അയാൾ ചെന്നുകയറുന്നതിൻ്റെ കാരണവും അതല്ലാതെ വേറൊന്നുമല്ല. ഒരു ഫീൽഗുഡ് സിനിമയുടെ മീറ്ററിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. വ്യക്തിപരമായി സിനിമാ എഴുത്തിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്ത ഒരാളാണ് ഞാൻ. എങ്കിലും, ഇത് വായിക്കുമ്പോൾ ഓരോ ഫ്രെയിമുകളും അതിൻ്റെ മിഴിവോടെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഈ ഒന്നാം ഭാഗവും ഇനി വരാനിരിക്കുന്ന രണ്ടാം ഭാഗവും എന്നെങ്കിലും തീയറ്ററിൽ ഇരുന്ന് കാണാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. -    കെ. എൻ. പ്രശാന്ത്

ഒരു വൈകുന്നേരത്തെ കർക്കടകമഴയിൽ ആരംഭിച്ച്, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും അതിരുകളിലേക്ക് സഞ്ചരിക്കുന്ന നോവലാണ് ചതുരക്കിണർ. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും കഥകളുടെ ആ ലോകത്തേക്ക് വായനക്കാരനെ സുനിൽ സൂര്യ വളരെ എളുപ്പത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. കാസർഗോഡിൻ്റെ ഭാഷയും നർമ്മവും ചേരുന്ന ഈ സിനിമാറ്റിക് നോവലിൽ, സിനിമയെ സ്നേഹിക്കുന്ന ഒരു കലാകാരൻ്റെ ആവേശവും അനുഭവിക്കാനാകും. -    ദീപു പ്രദീപ് 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page