

ATHRAMEL ISHTAMAYI | അത്രമേൽ ഇഷ്ടമായ് - PRE BOOK
₹160.00
കഥയെഴുത്തിൻ്റെ മണ്ഡലത്തിൽ പരിചിതയല്ല ഈ അധ്യാപിക. പക്ഷെ, അവരുടെ ചെറുകഥകൾ വായിക്കുന്ന സഹൃദയർക്ക് അവരെ കഥാലോകത്തിലും മനസ്സിലും അടയാളപ്പെടുത്തേണ്ടിവരും. കഥാരചനയിൽ അനുകരണങ്ങൾക്കോ രചനാസങ്കേതങ്ങളുടെ അഭ്യാസങ്ങൾക്കോ പോകാതെ ഏതാണ്ട് ബഷീറിനെപ്പോലെ ലളിതമായി ജീവിതം പറയുന്ന ഈ കഥാകാരി എവിടെയെല്ലാമോ ചില സംവാദയിടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. കൂടുതൽ എഴുതുവാൻ കഴിഞ്ഞാൽ അത് കഥാസാഹിത്യത്തിന് മുതൽക്കൂട്ടുതന്നെ. അത്രമേൽ ഇഷ്ടമായ്, കണ്ണിലെ പ്രണയം, എട്ടിൻ്റെ പണി. പ്രണയ മര്യാദകൾ, ഇജാതി പ്രണയം, എനിക്കൊരു കാര്യം പറയാനുണ്ട് തുടങ്ങിയ കഥകൾ സ്നേഹരാഹിത്യത്തിൻ്റെയും സ്വത്വനഷ്ടത്തിൻ്റെയും പ്രണയരാഹിത്യത്തിൻ്റെ യും പ്രണയസല്ലാപങ്ങളുടെയും ജീവിത സന്ദർഭങ്ങളെ പ്രശ്നവൽക്കരിക്കുന്നവയാണ്. പ്രണയം എന്ന വികാരം, അതിൻ്റെ പ്രകടഭാവങ്ങൾ ഒക്കെ ആസ്വദിക്കാൻ ഏതു മനസ്സാണിഷ്ടപ്പെടാത്തത്? ഈ കഥാസമാഹാരം വായിച്ചുതീർക്കുമ്പോൾ പ്രത്യാശകൾ നമ്മെ മുന്നോട്ട് നടത്താതിരിക്കില്ല.
- ഈ. ഡി. ഡേവീസ്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
