

ATHA PAZHAYA VILASAKKARAN | അതേ പഴയ വിലാസക്കാരൻ
₹130.00
₹117.00
നിരവധി വിലാസങ്ങളുള്ള പാർപ്പിടമാണ് കവിതയുടേത്. സ്ഥലകാലങ്ങളിൽ മാത്രമല്ല സങ്കല്പ്‌പത്തിലും യാഥാർത്ഥ്യത്തിലും അത് കൂട് കൂട്ടുന്നു. നീറിക്കത്തുന്ന ആ വെളിച്ചം തേടി അജ്ഞാതമായ വിലാസങ്ങളിലേക്ക് അലഞ്ഞു കൊണ്ടിരിക്കുമ്പോഴും തൻ്റെ വിലാസം മാറാതെ സൂക്ഷിക്കുന്ന കവിയാണ് വിബിൻ ചാലിയപ്പുറം. ആഴത്തിലേക്ക് നീളുന്ന വേരുകളാണ് ചില്ലകളെ ആകാശത്തോളം വളർത്തുന്നതെന്ന് ഈ കവിക്കറിയാം. അതുകൊണ്ടുതന്നെ അനുഭവസ്ഥമായ ലോകത്തിൻ്റെ നേരും നിറങ്ങളുമാണ് വിബിൻ്റെ കവിതകളിൽ വൈവിധ്യമുള്ള മണങ്ങളായി നിറയുന്നത്.
'എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക' എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭുതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.
Quantity
Only 3 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!