

ARIKE | അരികെ
₹199.00
₹180.00
പ്രണയത്തെക്കുറിച്ചാണ് അരികെ പറയുന്നത്. അതിന്റെ നാനാരൂപങ്ങളിലും വെച്ച് നോക്കിയാൽ മനുഷ്യാനുഭവങ്ങളിൽ ഏറ്റവും ആഴമേറിയതും അതേസമയം ഏറ്റവും നിഗൂഢവുമാണത്. അത് രണ്ട് വ്യക്തികൾക്കിടയിലുള്ള അതിലോലമായ ഇടത്തിൽ നിലകൊള്ളുന്ന ഒരു ശക്തിയാണ്, എങ്കിലും അവരിൽ ഓരോരുത്തരേയും മറികടന്നുപോകുന്ന ഒരു വികാരവുമാണ്. ഒരു നോട്ടം, നിശബ്ദമായ സഹഭാവത്തിന്റെ ചില അനുരണനങ്ങൾ, ഒരു ആയുഷ്കാലം നീണ്ടുനിൽക്കുന്ന പ്രതിബദ്ധത, അല്ലെങ്കിൽ ഹൃദയഭേദകമായ ഒരു വേർപാട് എന്നിങ്ങനെ പ്രണയം പല ദാവങ്ങളിൽ നമുക്ക് മുന്നിൽ പ്രകാശിതമാവുന്നു. പ്രണയത്തിൻ്റെ ഈ അജ്ഞേയ സത്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ കഥ / സിനിമ.
സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളും രംഗങ്ങളുമെല്ലാം അടങ്ങിയ ഒരു മനോഹര ചിത്രത്തിന്റെ തിരക്കഥ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
