

ANNU PEYTHA MAZHAYIL | അന്ന് പെയ്ത മഴയിൽ
₹350.00
₹297.00
ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.
-മായാ കിരൺ
ക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന അന്ന് പെയ്ത മഴയിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു.
-ഡോ നിഖിലേഷ് മേനോൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
