top of page

ALLAHUVINTE NIYAMANGAL, AYISHABIYUDEYUM | അള്ളാഹുവിൻ്റെ നിയമങ്ങൾ - PRE BOOK

SKU NOVEL - 9788168054745
Original price

₹399.00

Sale price

₹359.00

'ഭാര്യ'യിൽ നിന്ന് ഒന്നാം ഭാര്യയായി പരസ്യപ്പെടേണ്ടിവരിക, എന്തിനെന്നറിയാതെ വിവാഹമോചനം ചെയ്യപ്പെടുക, സ്വന്തം മകളുടെ വിവാഹത്തിനുപോലും അന്യയായി മാറ്റിനിർത്തപ്പെടുക! ദൈവത്തിൻ്റെ നിയമങ്ങൾ പെണ്ണിനു നിശ്ചയിച്ച അതിരുകളൊന്നും കിസ്സപ്പാട്ടുകൾക്ക് ഇതിവൃത്തമായിട്ടേയില്ല. പക്ഷെ, ദൈവീകമായ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴാണ് അയിഷാബിയെപ്പോലൊരു പെൺകുട്ടിയുടെ ജീവിതയാത്രയുടെ കിസ്സകൾ തുടങ്ങുന്നത്. വരണ്ട കാലം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെരുംതുള്ളി മഴപോലെ ഒരു നോവൽ.

- ഡോ. ബഷീർ പി. തിരൂർ


വ്യക്തിത്വവും തുല്യതയുമുള്ള മനുഷ്യരായി ഈ ഭൂമിയിൽ ജീവിക്കാൻ മതനിയമങ്ങൾ പര്യാപ്തമല്ലാതാവുമ്പോഴാണ് അയിഷാബി എന്ന സ്ത്രീയുടെ സ്വന്തം നിയമങ്ങൾ അനിവാര്യമാകുന്നത്. പുരുഷകേന്ദ്രീകൃതമായ മതനിയമങ്ങളെ ഉപേക്ഷിച്ച് മാനവികമായ മൂല്യങ്ങൾ കണ്ടെത്തുമ്പോഴാണ് അയിഷാബിയെപോലെ എല്ലാ സ്ത്രീകൾക്കും ശാന്തിയും സമാധാനവുമുള്ള ജീവിതം സാധ്യമാകുന്നത്. മതകൽപ്പനകളും സ്ത്രീപക്ഷമാനവികതയും തമ്മിലുള്ള സംഘർഷങ്ങൾ തുറന്നുകാട്ടുന്ന അനന്യമായ ഒരു രചനയാണ് ഈ നോവൽ.

- ഡോ. കെ. ജെ. സുരേഷ്, റാന്നി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page