

AKAARANABEETHIKALUDE PUSTHAKAM | അകാരണഭീതികളുടെ പുസ്‌തകം
₹380.00
₹323.00
മനുഷ്യവംശത്തിൻ്റെ അടിവേരിൽ വിശ്രമിക്കുന്ന അകാരണഭീതികളുടെ ലോകത്തേക്കുള്ള ഒരു സഞ്ചാരത്തിന് ക്ഷണിക്കുകയാണ്. ഭീതിയുടെ സൗന്ദര്യം തുടിക്കുന്ന സർറിയൽ ചിത്രങ്ങൾ, ഏതോ രാസസൂചകങ്ങളായി വഴിയിലാകെ ചിതറിക്കിടക്കുന്നുണ്ട്. രതിയുടെ റോസാച്ചെടികളും, ഭീതിതമായ താഴ്വരകൾ പോലെ പ്രതിധ്വനിച്ച് കിടക്കുന്ന നിശ്ശബ്ദതയും, സ്വയം മരിച്ച ഇടനാഴികളും, ഇരുട്ടുറഞ്ഞ ബംഗ്ലാവുകളും, ജലം നിശ്ചലമായ തടാകങ്ങളും, ചാപ്പലുകളുടെ നിഗൂഢമായ അസ്‌ഥികൂടങ്ങളും കടന്ന്, ഒരു മാന്ത്രികക്കപ്പലിൽ നിന്നും ചെന്നായ് ദ്വീപെന്ന വിസ്മയലോകത്തേക്ക് വലിച്ചെറിയപ്പെടുമ്പോൾ, പൊയ്‌പ്പോയെന്നു കരുതിയ ഒരോർമ്മ പതുക്കെ നമ്മളെ തേടിയെത്തും ഏതോ ഒരു ജന്മത്തിൽ, 'മിഖായേൽ' നമ്മൾ തന്നെയായിരുന്നു! അകാരണഭീതികളെ അവയുടെ മാളങ്ങളിൽ ചെന്നു വേട്ടയാടിയ മിഖായേലിൻ്റെ കഥ! അകാരണഭീതികളെ സൂക്ഷ്‌മമായി പറിച്ചുനടുന്ന നോവൽസാഹിത്യത്തിലെ ആദ്യരചന
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
