top of page

Adukkala Radio | അടുക്കള റേഡിയോ

SKU Mankind0054
Price

₹120.00

കവിതകളൊക്കെയും ഉടലാഴങ്ങളിൽ കഥകളെ പേറുന്നുണ്ട്. നീണ്ട മൗനങ്ങളും കനത്ത ശബ്ദങ്ങളും കടലിരമ്പങ്ങളും വരികൾക്കുള്ളിലൊളിപ്പിച്ചു വയ്ക്കുന്നുണ്ട്. ഈ കവിതകളുടെ ആഴപ്പരപ്പിലെല്ലാം നമുക്കേറ്റവും സുപരിചതമായ, അത്രമേൽ പ്രിയപ്പെട്ട ഒരുവളെ കാണാം... ആഗ്രഹങ്ങൾ ഒക്കെയും നാളേക്ക് മാറ്റിവെയ്ക്കുന്ന, ചിലപ്പോഴൊന്നും ആരാലും ശ്രദ്ധിക്കപ്പെടുക പോലും ചെയ്യാത്ത, ഘടികാരത്തിലെ താളത്തിനൊത്തുമാത്രം സഞ്ചരിക്കുന്ന ഒരുവൾ.

ഈ കവിതാപുസ്തകത്തിൽ നാം കടം കൊള്ളേണ്ട കവിതകളുണ്ട്, ഹൃദയം തൊടുന്ന വരികളുമുണ്ട്.

ആഗ്രഹങ്ങളുടെ 'അടുക്കള റേഡിയോയും', ശരാശരിയുടെ 'മുന്നൂറ്റി മുപ്പത്തി മൂന്നും'.... അങ്ങനെ കവിതകൾ ഉടലുടുപ്പുകൾ മാറ്റുമ്പോഴും ഒടുവിൽ ഏറ്റവും പ്രിയപ്പെട്ട ഒരുവളുടെ ചിത്രം വരച്ചു തീർക്കുന്നുണ്ട്.

- വിജിലേഷ് കാരയാട്

Quantity

Only 6 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page