

AAMBALPPAADATHINARIKE NILAAVILORU VEEDU | ആമ്പൽപ്പാടത്തിനരികെ - PRE BOOK
₹190.00
₹171.00
ഏറെ പരിചിതമാണ് രഞ്ജിത് തൻ്റെ കഥകളിൽ അടയാളപ്പെടുത്തുന്ന സ്ഥലരാശി. ഈ സ്ഥലമാണ് അവയുടെ സാംസ്കാരികരൂപം നിശ്ചയിക്കുന്നത്. ജീവിതത്തിൻ്റെ സംഘർഷാവസ്ഥകളിൽ അകപ്പെട്ട മനുഷ്യർക്ക്, സ്വർഗ്ഗത്തിനും നരകത്തിനുമിടയിലെ നിർബന്ധിത വാസസ്ഥലമാണിത്. സുപരിചിത യാഥാർത്ഥ്യമാണ് ആ ഭൂമിക. കാലമാകട്ടെ, പ്രത്യക്ഷവും സമകാലികവുമാണ്. അതുകൊണ്ടുതന്നെ മനുഷ്യവ്യവഹാരങ്ങളെ നിബന്ധനകളില്ലാതെ വിചാരണ ചെയ്യുന്ന അനുഭവം ഈ കഥകൾ പകരുന്നു. സാമൂഹിക ഇടപെട ലുകളിൽ ക്രമാനുഗതമായ പരിഷ്കരണം ആവശ്യമാണെന്ന ശാഠ്യത്തെ പുണർന്നു നിൽക്കുന്ന കഥകളാണിവ. പക്ഷെ, അനായാസേന നേടാവുന്ന ഒരു സാക്ഷത്കാരം സ്വപ്നം കാണുന്നുമില്ല. സദാചാരബദ്ധവും പുരുഷകേന്ദ്രീകൃതവുമായ സമൂഹത്തെ വിമർശനാത്മകമായി പരിഗണിക്കുന്ന ഈ കഥകൾ ഗൗരവവായന അർഹിക്കുന്നു.
- മനോജ് വെങ്ങോല
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
