top of page

Jeevivargangalude ulppathi | ജീവിവർഗങ്ങളുടെ ഉല്പത്തി

SKU 12343
Original price

₹540.00

Sale price

₹459.00

1809 ഫെബ്രുവരി 12ന് ഡോ. റോബർട്ട് ഡാർവിന്റെ മകനായി ഇംഗ്ലണ്ടിലെ ഷ്റൂസ്ബെറിയിൽ ജനിച്ചു. 1825 എഡിൻബാറോ സർവ്വ കലാശാലയിൽ മെഡിസിനു ചേർന്നു. 1827ൽ താൽപര്യക്കുറവു മൂലം മെഡിസിൻ പഠനം ഉപേക്ഷിച്ചു. തുടർന്ന് വൈദികപട്ടം കരസ്ഥമാ ക്കാനും ജനസേവകനായ വൈദികനാവാനും സമൂഹത്തെ സേവി ക്കാനും ആഗ്രഹിച്ചു. 1827ൽ തന്നെ കേംബ്രിഡ്ജ് സർവകലാശാല യിൽ വൈദിക പഠനം ആരംഭിച്ചു. ആ പഠനം തുടരുന്നതിനിടയിൽ ഭൂപടനിർമ്മാണത്തിനായി സമുദ്ര പര്യടനത്തിന് പുറപ്പെട്ട എച്ച്.എം. എസ്. ബീഗിൾ എന്ന കപ്പലിൽ പുറപ്പെടാൻ ഒരുങ്ങി. 1831 ഡിസം ബറിൽ കപ്പൽ തുറമുഖത്തു നിന്നും സാഹസിക യാത്രയ്ക്ക് പുറ പ്പെട്ടു. ഈ യാത്ര ഡാർവിൻ്റെ ജീവിതത്തിൽ ഒരു പുതിയ വഴിതിരി വായി മാറി. 1835-ൽ യാത്രയുടെ ഭാഗമായി ഗാലപ്പഗോസ് ദ്വീപുകൾ സന്ദർശിച്ചു. വ്യത്യസ്‌ത ദ്വീപുകളിലെ ഒരേ തരം ജീവികളിൽ കണ്ട വ്യത്യാസങ്ങൾ, ജീവിവർഗ്ഗങ്ങൾ എക്കാലവും ഒരു പോലെയല്ലെന്നും നിരന്തരം മാറ്റം സംഭവിക്കുന്നു എന്നും മനസ്സിലാക്കി. ആ ചിന്തയാണ് ദ ഒർജിൻ ഓഫ് സ്‌പീഷിസ് ആയി രൂപം പ്രാപിച്ചത്. 1859 നവം ബർ 24നാണ് ഡാർവിനെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിച്ച ദ ഒർജിൻ ഓഫ് സ്‌പീഷിസ് പ്രസിദ്ധീകരിച്ചു. (Origin of species by means of natural selection or The preservation of Favoured Races in The Struggle for life എന്നതാണ് പുസ്‌തകത്തിൻ്റെ പൂർണ്ണമായ പേര്) പുസ്ത‌കം പ്രസിദ്ധീകരിച്ച ആദ്യ ദിവസം തന്നെ മുഴുവൻ പ്രതി കളും വിറ്റുതീർന്നു. 1882 ഏപ്രിൽ 19ന്-എഴുപത്തിമൂന്നാമത്തെ വയ സ്സിൽ ആ മഹാപ്രതിഭ മരണമടഞ്ഞു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page